എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന വിഷയത്തില്‍ കേന്ദ്രസര്ക്കാറിനെകൂടി കക്ഷിചേര്‍ത്ത് പുതിയ സത്യവാങ്മൂലം ഡിസംബര്‍ 20ന് മുമ്പ് സമര്‍പ്പിക്കാന്‍ പ്ലാന്‍േറഷന്‍ കോര്പറേഷന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി. 15ന് ചേരുന്ന കോര്പറേഷന് ഡയറക്ടര്‍ബോര്‍ഡ് യോഗം നിയമവശം പഠിച്ചശേഷം പുതിയ സത്യവാങ്മൂലം തയാറാക്കി സമര്‍പ്പിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന് പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനമായ കോര്പറേഷന് സര്‍ക്കാര്‍ നിലപാടുകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്ലാന്‍േറഷന്‍ കോര്പറേഷന് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിരിക്കെ കോര്പറേഷന് വിരുദ്ധമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് ഉചിതമായ നടപടിയല്ല. അതുകൊണ്ട സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജില്‍ കോര്‍പറേഷന്റെ മുഖ്യപങ്കാളിത്തം ഉറപ്പുവരുത്താന്‍ നിര്‍ദേശവും സത്യവാങ്മൂലത്തിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവാദ സത്യവാങ്മൂലം തയാറാക്കാന്‍ എംഡി എന്‍ കെ മനോജ് കുമാറിനെ സഹായിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദ സത്യവാങ്മൂലത്തിന്റെ പേരില്‍ മനോജ് കുമാറിനെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. അടുത്ത ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് അനുസൃതമായ തീരുമാനങ്ങള്‍ മാത്രമേ ഉണ്ടാകാവൂവെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.