കോഴിക്കോട് |
WEBDUNIA|
Last Modified ബുധന്‍, 24 ഒക്ടോബര്‍ 2007 (15:36 IST)
കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിലേക്ക് നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഘര്‍ഷത്തിന് കാരണം.
പ്രകടനമായി എത്തിയ നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസുകാര്‍ തീര്‍ത്ത സുരക്ഷാവലയം ഭേദിച്ച് എയര്‍ ഇന്ത്യാ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. പ്രവര്‍ത്തകര്‍ പിന്മാറില്ലെന്ന് കണ്ട പൊലീസ് ലാത്തി വീശുകയായിരുന്നു.
ഇതില്‍ ഒരു പ്രവര്ത്തകന് പരിക്കേറ്റു. എയര്‍ ഇന്ത്യ മലബാറിനോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു നാഷണല്‍ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറിയത്.