യു എന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് ബ്രിട്ടന്‍. യൂറോപ്യന്‍ യുണിയന് യു എന്നില്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെടില്ലെന്നും ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് വെളിപ്പെടുത്തി. യു എന്നിലെ സ്ഥിരാംഗം എന്ന സ്ഥാനം ബ്രിട്ടന്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, ജപ്പാന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങള്‍ക്ക് യു എന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടുന്നതിനുള്ള എല്ലാ അര്‍ഹതയും ഉണ്ട്- മിലിബാന്‍ഡ് പറഞ്ഞു.
വെള്ളിയാഴ്ച യു എന്നില്‍ അഗോള തലത്തിലുള്ള അസമത്വങ്ങളെ കുറിച്ച് താന്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അധികാര അസമത്വം ലോകത്തുണ്ടെന്ന് മിലിബാന്‍ഡ് അഭിപ്രായപ്പെട്ടു.
ബ്രിട്ടന്‍ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗമാണ്.അതു പോലെ മറ്റുള്ളവര്‍ക്കും യു എന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടുന്നതിനുള്ള അവകാശമുണ്ടെന്ന് മിലിബാന്‍ഡ് അഭിപ്രായപ്പെട്ടു.യൂറോപ്യന്‍ യുണിയന് യു എന്‍ സുരക്ഷാ കൌണ്‍സിലില്‍ അംഗമാമാകുന്നതിന് ഒരു സാധ്യതയുമില്ലെന്നും ബ്രിട്ടന്‍ സുരക്ഷാ കൌണ്‍സിലിലെ സ്ഥിരാംഗമെന്ന പദവി ഉപേക്ഷിക്കില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.