എന്നെ വില്ലനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: കെ മുരളീധരന്‍

കോഴിക്കോട്| WEBDUNIA|
PRO
തന്നെയും ആര്യാടന്‍ മുഹമ്മദിനെയും ചിലര്‍ വില്ലന്‍‌മാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ മുരളീധരന്‍. കോണ്‍ഗ്രസിലെ പൊതുവികാരത്തിന് എതിരായ കാര്യമാണ് അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ എനിക്കുള്ള പ്രതിഷേധം ഹൈക്കമാന്‍‌ഡിനെ അറിയിക്കും. നിലപാട് ആത്മഹത്യാപരമാണെന്ന് ഞാന്‍ എല്ലാവരെയും അറിയിച്ചിരുന്നു. താന്‍ നിസഹായനാണെന്ന് എന്നെ അറിയിച്ചിരുന്നു. എന്നെയും ആര്യാടന്‍ മുഹമ്മദിനെയും വില്ലന്‍ കഥാപാത്രങ്ങളാക്കി ചിലര്‍ ചിത്രീകരിക്കുകയാണ് - മുരളീധരന്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷം ഏറെക്കുറെ നിശബ്ദനായിരുന്ന മുരളീധരന്‍ വീണ്ടും ശക്തമായ നിലപാടുകളുമായി കോണ്‍ഗ്രസിന്‍റെ മുന്‍‌നിരയിലേക്ക് എത്തുകയാണ്. ഉമ്മന്‍‌ചാണ്ടിക്കെതിരായ ചേരിയുടെ പ്രധാന നേതാവായാണ് മുരളി നിലയുറപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :