എംഎല്‍എ കെ ശിവദാസന്‍നായര്‍ക്ക് ആറന്‍മുളയില്‍ മര്‍ദ്ദനം, വ്യാഴാഴ്ച ഹര്‍ത്താല്‍

ആറന്മുള| WEBDUNIA|
PRO
ആറന്മുളയില്‍ ഉദ്ഘാടനചടങ്ങിനെത്തിയ കെ ശിവദാസന്‍ നായര്‍ എംഎല്‍എയെ ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

ഉന്തിലും തള്ളിലും എംഎല്‍എയുടെ വസ്ത്രം കീറി. ഇതേത്തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. ഇന്ന് എംഎല്‍എ എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് ഇന്നലെ തന്നെ കര്‍മസമിതി പ്രവര്‍ത്തകര്‍ പള്ളിയോട സേവാ സമിതിയെ അറിയിച്ചിരുന്നുവെങ്കിലും സ്ഥലം എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ചടങ്ങിനെത്തുകയായിരുന്നു.

ആറന്‍മുള ക്ഷേത്രത്തിനകത്ത് വള്ള സദ്യ തുടങ്ങുന്നതിന് മുമ്പ് ആനക്കൊട്ടിലില്‍ രാവിലെ 11 മണിയോടെ ഉദ്ഘാടന ചടങ്ങിന് എംഎല്‍എയും പങ്കെടുത്തിരുന്നു. എംഎല്‍എക്ക് തിരികൊളുത്താന്‍ അവസരം എത്തിയപ്പോള്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

എംഎല്‍എയുമായി വാക്കേറ്റമായി. വസ്ത്രം വലിച്ചുകീറി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് എംഎല്‍എയെ ക്ഷേത്ര ഓഫീസിലേക്ക് മാറ്റി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് എം പിഗോവിന്ദന്‍നായര്‍ ആണ് ചടങ്ങ് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത്.

എംഎല്‍എയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :