എ പി അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ തടഞ്ഞുവച്ചു

കണ്ണൂര്‍| WEBDUNIA|
PRO
PRO
എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചു. അദ്ദേഹത്തിന് നേരെ കയ്യേറ്റശ്രമം ഉണ്ടായി. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സണ്ണി ജോസഫ് എം എല്‍ എയ്ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി.

സോളാര്‍ കേസ് മുഖ്യപ്രതി സരിതാ എസ് നായരുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞുവച്ചു പ്രതിഷേധിച്ചത്. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ആണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവച്ചത്.

കോണ്‍ഗ്രസ് നേതാക്കളുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. അപ്പോഴാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :