ലോകമെങ്ങും ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുകയാണ്. ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങിയ യേശുക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മയാണ് ഈസ്റ്റര്‍. മിക്കവാറും ദേവാലയങ്ങളില്‍ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ഉയര്‍ത്തെഴുന്നേല്പ് ചടങ്ങുകള്‍ നടന്നത്. കേരളത്തിലെ വിവിധ പള്ളികളില്‍ നടന്ന പാതിരാ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
കുരിശിലേറ്റിയതിന്‍റെ മൂന്നാം നാള്‍ ക്രിസ്തു ദേവന്‍ കല്ലറയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കിയാണ് ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷിക്കുന്നത്. വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബാനകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
പ്രത്യാശയുടെ ഉത്സവമാണ് ഈസ്റ്റര്‍. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്‍റെ പ്രതീകാത്മകമായ അവതരണങ്ങളാണ് ദേവാലയങ്ങളില്‍ നടന്നത്. ഈസ്റ്റര്‍ ക്രൈസ്തവര്‍ക്ക് നിത്യതയുടെ സന്ദേശമാണ്. മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന ക്രൈസ്തവ വിശ്വാസത്തിന്‍റെ കാതല്‍ ഈ ഉയിര്‍പ്പ് തന്നെ.
ക്രൂശിക്കപ്പെടുമ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്ന മഹത്തായ സന്ദേശവും ഈസ്റ്റര്‍ നല്കുന്നു. സത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വൈകില്ലെന്ന പ്രതീക്ഷ.