ഉമ്മന്‍ചാണ്ടിയുടെ അവാര്‍ഡ് ഐക്യരാഷ്ട്രസഭ തിരിച്ചെടുക്കണമെന്ന് വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ യുഎന്‍ അവാര്‍ഡ് തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി യുഎന്‍ അവാര്‍ഡ് നേടിയത് സ്വാധീനം ഉപയോഗിച്ചണെന്നും അതിനാല്‍ അവാര്‍ഡ് തിരികെ നല്‍കണം. അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭ ഉമ്മന്‍ചാണ്ടിയുടെ അവാര്‍ഡ് തിരിച്ചെടുക്കണമെന്ന് വിഎസ് പറഞ്ഞു.

ഏഷ്യാ പെസഫിക് മേഖലയിലുളള മികച്ച പൊതുജന സേവനത്തിനുളള അവാര്‍ഡാ‍ണ് ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസേവന ദിനാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവാര്‍ഡിന് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയകരമായ നടത്തിപ്പാണ് മുഖ്യമന്ത്രിയെ അര്‍ഹനാക്കിയത്.

ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി ഇടതു സംഘടനകള്‍ ശക്തമായി രംഗത്തുണ്ട്. ഇന്നും മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് ഇടതു യുവജന സംഘടന പ്രഷോഭത്തിലാണ്. ഇടതു യുവജനസംഘടനാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കരിങ്കൊടി വീശി. തുടര്‍ന്ന്‌ പോലീസ്‌ പ്രതിഷേധക്കാരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. ഇത്‌ റെയില്‍വേ സ്റ്റേഷനില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :