ഉപരോധം നേരിടാന്‍ കേന്ദ്രസേനയെത്തി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ഉപരോധ സമരത്തെ നേരിടുന്നതിനായി തലസ്ഥാനത്ത് എത്തി. ഐടിബിപിയുടെ 135 സൈനികരാണ് തിരുവനന്തപുരത്ത് എത്തിയത്. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയുടെ മധുരയിലുള്ള സംഘമാണ് ഇവര്‍. സിആര്‍പി.എഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി എന്നീ വിഭാഗങ്ങളിലെ 2000 അര്‍ദ്ധസെനികരാണ് സംസ്ഥാനത്തെത്തുന്നത്.

ബംഗലൂരുവില്‍ നിന്നുമുള്ള ബിഎസ്എഫ് സംഘവും കണ്ണൂരില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധ രാത്രി മുതല്‍ തന്നെ കേന്ദ്രസേനയെ നഗരത്തില്‍ വിന്യസിപ്പിക്കുമെന്നാണ് സൂചന. എല്ലാ ജില്ലകളിലും സേനയെ വിന്യസിക്കും.

കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുള്ള ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പിമാരോട് തിരുവനന്തപുരത്തെത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ കേരളം വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ അയക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് എല്‍ഡിഎഫ് തലസ്ഥാനത്ത് ഉപരോധ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 20കമ്പനി സിആര്‍പിഎഫ് ജവാന്മാരുടെ സേനയുടെ സഹായമാണ് ആവശ്യപ്പെട്ടത്. സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 144 പ്രഖ്യാപിക്കാനും പരിഗണനയിലുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :