ഉത്സവത്തിനെത്തിയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി

എറണാകുളം‍| WEBDUNIA|
PRO
അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു. മാതാവിനൊപ്പം ഉത്സവം കാണാനെത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

അഡൂര്‍ ദേവറടുക്കം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് യുവാക്കള്‍ പീഡിപ്പിച്ചത്. ഉല്‍സവ പറമ്പില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊണ്ടുനിന്ന പെണ്‍കുട്ടിയെ യുവാക്കള്‍ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :