മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അബ്‌ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാവിലെ കോടതിയില്‍ ഹാജരാക്കിയ അബ്‌ദുള്‍ റഷീദ് കോടതിയില്‍ കുഴഞ്ഞ് വീണ് അവശത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളുടെ അവശതകള്‍ മുഴുവന്‍ അഭിനയമാണെന്ന് ഡോക്‌ടര്‍ മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണവുമായി അബ്‌ദുള്‍ റഷീദ് സഹകരിക്കുന്നില്ലെന്ന് സി ബി ഐ സംഘം കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീഴുകയും അസ്വസ്‌ഥത പ്രകടിപ്പിക്കുകയും ചെയ്‌ത അബ്‌ദുള്‍ റഷീദിനെ പുലര്‍ച്ചെ നാലുമണിയോടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി.
എം ആര്‍ ഐ സ്കാന്‍ ഉള്‍പ്പടെ മുഴുവന്‍ പരിശോധനകള്‍ക്ക് ഇയാളെ വിധേയനാക്കിയതതായി ഇയാളെ പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചു. യാതൊരുവിധ ശാരീരിക അവശതകള്‍ ഇയാള്‍ക്കില്ലെന്നും ഡോക്‌ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.