ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മത്സ്യകൃഷി പദ്ധതി

ഇരിങ്ങാലക്കുട| WEBDUNIA| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2013 (16:13 IST)
PRO
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നിയോജക മണ്ഡലത്തില്‍ സാമൂഹ്യ മത്സ്യകൃഷി പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ പുഴയിലെ ആറാട്ടുകടവില്‍ 2.7 ലക്ഷം ഗ്രാസ്കാര്‍പ്പ് ഇത്തില്‍പ്പെട്ട മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു.

പദ്ധതിയുടെ ഉദ്ഘാടം തോമസ് ഉണ്ണിയാടന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡ് അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളി, വികസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുമാരി രഘുനാഥ്, ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അജയന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യതൊഴിലാളി കള്‍ക്ക് കൂടുതല്‍ മത്സ്യലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടു കൂടി ഫിഷറീസ് വകുപ്പ് ടപ്പിലാക്കുന്ന പദ്ധതിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :