ചൈനയില്‍ ചുഴലിക്കാറ്റ് ഭീഷണി; 3 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ബെയ്ജിംഗ്| WEBDUNIA| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (10:55 IST)
PTI
ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് തെക്കുകിഴക്കന്‍ ചൈനാതീരത്തു നിന്ന് 3.28 ലക്ഷംപേരെ മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 15 മുതല്‍ 20 വരെ കിലോമീറ്റര്‍ വേഗത്തില്‍ ചൈനാ തീരത്തോട് അടുക്കുന്ന ചുഴലിക്കാറ്റ് 360 കിലോമീറ്റര്‍വരെ ശക്തിപ്രാപിക്കാന്‍ ഇടയുണ്ടെന്നാണ് പ്രവചനം.

മത്സ്യബന്ധനത്തിന് പോയ 65,000 മീന്‍പിടിത്തക്കാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെജ്ജിയാങ്, ഫ്യുജിയാന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

ഈ വര്‍ഷം ചൈനയിലുണ്ടാകുന്ന 23മത്തെ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് അനേകം വിമാനങ്ങളും തീവണ്ടികളും റദ്ദാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :