ഇന്നസെന്റ് രാജിയിലേക്ക്?

ദേവനോ സിദ്ദിഖോ? തീരുമാനം ഉടന്‍

aparna| Last Modified ബുധന്‍, 5 ജൂലൈ 2017 (09:09 IST)
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയുവാനുള്ള തീരുമാനത്തിലാണ് എം പി കൂടിയായ ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ വിവാദങ്ങള്‍ കത്തുകയാണ്. ഇതിനിടയില്‍ നടന്‍ ബാബുരാജും കെ ബി ഗണേഷ്കുമാറും ഇന്നസെന്‍റിനെ വിമര്‍ശിച്ചെഴുതിയ കത്തുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്നസെന്റ്.

പാര്‍ലമെന്റംഗം എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ ഭാരവാഹിത്വവും ഉത്തരവാദിത്വങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടും അദ്ദേഹം സഹപ്രവര്‍ത്തകരോട്
വ്യക്തമാക്കിയതായാണ് വിവരം. ഇന്നസെന്റിനെ രാജിവെപ്പിക്കുക എന്നതായിരുന്നോ കത്തയച്ച ഗണേഷ് കുമാറിന്റെ ലക്ഷ്യമെന്നും അരോപണങ്ങള്‍ ഉയരുന്നുണ്ട്.


അമ്മ പ്രസിഡന്റ് ഇന്നസെന്‍റ് പദവി ഒഴിഞ്ഞാല്‍ ദേവന്‍, സിദ്ധിഖ് എന്നിവരെ പരിഗണിക്കാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി വിഭാഗം. മമ്മൂട്ടിയും ഇന്നസെനറും മുകേഷും ഗണേഷും ദിലീപും ഒക്കെ ഉള്‍പ്പെടുന്ന ഔദ്യോഗിക വിഭാഗം നടന്‍ ദേവന്‍, സിദ്ധിഖ് എന്നിവരുടെ പേരുകളാണ് പരിഗണിയ്ക്കുന്നത് .

അതേസമയം യുവതാരങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ ജോയ് മാത്യുവിനെ രംഗത്തിറക്കാനും ആലോചനകള്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായ ജോയ് മാത്യു നിഷ്പക്ഷമായി നിലപാടുകള്‍ സ്വീകരിക്കുകയും അഭിപ്രായം തുറന്നു പറയുകയും ചെയ്യുന്നതിനാലാണ് ഈ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :