മമ്മൂട്ടിയുടെ നിലപാടിനോട് ബഹുമാനം, തിലകനെ വിലക്കിയത് തെറ്റായി പോയെന്ന് പറഞ്ഞത് മമ്മൂട്ടി ആയിരുന്നു: വിനയന്‍

മമ്മൂട്ടി എനിക്ക് വേണ്ടി സംസാരിച്ചു, തിലകനെ വിലക്കിയതിനോടും മമ്മൂട്ടിക്ക് എതിര്‍പ്പായിരുന്നു...

aparna| Last Updated: ചൊവ്വ, 4 ജൂലൈ 2017 (07:24 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും വിനയന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ വ്യക്തമാക്കി. അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ യോഗത്തിലാണ് താരങ്ങള്‍ക്ക് സംവിധായകന്‍ വിനയന്‍റെ ചിത്രത്തില്‍ അഭിനയിക്കാനുളള വിലക്ക് നീക്കിയത്.

അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയാണ് വിനയന്റെ വിലക്കിനെതിരെ സംസാരിച്ചത്.
മുമ്പ് വിനയന്റെ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായിരുന്നു. തന്നെ മാത്രമല്ല തിലകനെ വിലക്കിയതും തെറ്റായി എന്ന് മമ്മൂട്ടി പറഞ്ഞുപോലും. മുമ്പൊരു ദേഷ്യത്തിന്റെയോ സംഘടനാപരമായ വിദ്വേഷത്തിന്റെയോ പേരില്‍ ഉണ്ടായതെല്ലാം മറക്കാനും പൊറുക്കാനും താനും തയ്യാറാണ് എന്നാണ് വിനയന്‍ പറയുന്നത്.

ജനപ്രതിനിധികളായ ഇന്നസെന്റ് ചേട്ടനും മുകേഷും അവിടെ അങ്ങനെ ഒരിക്കലും പെരുമാറരുതായിരുന്നു. ഇവര്‍ക്കൊക്കെ ദിലീപിനോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ആ ഡയസില്‍ ദിലീപിനെ ഇരുത്തരുതായിരുന്നു. വിവരമുളളവര്‍ ആരേലും അങ്ങനെ ചെയ്യുമോ?
- വിനയന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :