ഇന്ത്യാവിഷന്‍ സൈറ്റ് നിലവിലില്ല!

Indiavision
ശ്രീകലാ ബേബി|
PRO
PRO
സംസ്ഥാനത്തെ പ്രമുഖ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍റെ വെബ്‌സൈറ്റ് നിലവില്‍ ലഭ്യമല്ല. ‘അക്കൌണ്ട് സസ്‌പെന്‍റ് ചെയ്യപ്പെട്ടു’ എന്നാണ്‌ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്ദേശം. നികേഷ് കുമാര്‍ രാജിവച്ച് പോയതോടെ സ്ഥിതി പരുങ്ങലിലായ ഇന്ത്യാവിഷന്‍ ഇപ്പോള്‍ തകരുകയാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്.

‘ഇന്ത്യാവിഷന്‍ സൈറ്റിന്‍റെ ഉടമയാണ്‌ നിങ്ങളെങ്കില്‍ ഇതിനകം തന്നെ സൈറ്റ് സസ്‌പെന്‍റ് ചെയ്യപ്പെട്ടതിനെ പറ്റി നിങ്ങള്‍ക്കൊരു അറിയിപ്പ് കിട്ടിക്കാണും. എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ കണ്‍ട്രോള്‍ പാനല്‍ വഴി ഒരു സപ്പോര്‍ട്ട് ടിക്കറ്റ് തുറക്കുക’ എന്നാണ്‌ ഇന്ത്യാവിഷന്‍ ടിവി ഡോട്ട് കോം (www.indiavisiontv.com) എന്ന സൈറ്റ് തുറക്കുമ്പോള്‍ സന്ദേശം പറയുന്നത്.

സെര്‍വേജ് വണ്‍ എന്ന ഡൊമെയിന്‍ സെര്‍വറിലാണ്‌ ഇന്ത്യാവിഷന്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്. ഡൊമെയിന്‍ സ്പേസിന്‌ പണം അടക്കാത്തതാണോ മറ്റേതെങ്കിലും സാങ്കേതിക കാരണമാണോ സൈറ്റ് ഇല്ലാതായതിന്‌ പിന്നിലെന്ന് അറിവായിട്ടില്ല.

ഇന്ത്യാവിഷന്‍ വിട്ട നികേഷ് കുമാര്‍ ഇപ്പോള്‍ ‘റിപ്പോര്‍ട്ടര്‍’ എന്ന ടിവി ചാനലിന്‍റെ പണിപ്പുരയിലാണ്‌. 2011 ആദ്യത്തോടെ റിപ്പോര്‍ട്ടര്‍ സം‍പ്രേക്ഷണം ആരംഭിക്കും. ഇന്തോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :