ഇന്ത്യാവിഷന്‍ മാനേജ്മെന്റിന് ലേബര്‍ കമ്മീഷന്റെ അന്ത്യശാസനം

കൊച്ചി| Joys Joy| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (08:38 IST)
മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താചാനലായ ഇന്ത്യാവിഷന്റെ മാനേജ്‌മെന്റിന് ലേബര്‍ കമ്മീഷന്റെ അന്ത്യശാസനം.

ജീവനക്കാരുടെ ശമ്പള കുടിശ്ശിക 10 ദിവസത്തിനകം കൊടുത്തു തീര്‍ക്കണമെന്നാണ് ലേബര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലേബര്‍ കമ്മീഷന്റെ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ചാനല്‍ മാനേജ്‌മെന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

മാനേജ്മെന്റും അസിസ്റ്റന്റ്​ ലേബര്‍ കമ്മീഷണറും നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു​തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :