തിരുവനന്തപുരം|
jibin|
Last Updated:
ശനി, 13 മെയ് 2017 (15:26 IST)
അക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്) ഏർപ്പെടുത്തണമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ചാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ജില്ലയില്‍ ഇനി അക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സിപിഎം ഈ ഉറപ്പ് പാലിച്ചില്ല. കണ്ണൂരിലെ പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാക്കുകൾ വകവെക്കുന്നില്ലെന്നും ഒ രാജഗോപാൽ
വ്യക്തമാക്കി.
കണ്ണൂരിൽ ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ആർഎസ്എസ് പ്രവർത്തകൻ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും
രാജഗോപാൽ പറഞ്ഞു.
വെള്ളിയാഴ്ച പയ്യന്നൂരില്‍ ആർഎസ്എസ് കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കണ്ണൂരില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.