‘കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പത്താം ക്ലാസുകാരിക്ക് വധഭീഷണി

''ഇനി മിണ്ടിയാൽ കൊന്നുകളയും'' - പെൺകുട്ടിക്ക് വധഭീഷണി

aparna shaji| Last Modified തിങ്കള്‍, 30 ജനുവരി 2017 (11:40 IST)
''ആര്‍ക്കുവേണ്ടി നീ രക്തസാക്ഷിയാകുന്നു, കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്ന നേതാക്കള്‍ക്ക് വേണ്ടിയോ? കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ചോദ്യമാണിത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖം നോക്കാതെ പ്രതികരിച്ചതോ പത്താംക്ലാസ് വിദ്യാർത്ഥിനിയും!. വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധ വീഡിയോ ചർച്ചയായിരുന്നു.

കൊലപാതക രാഷ്ടീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സ്‌നേഹ ബഷീറിന് വധഭീഷണി. വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തൃശൂര്‍ ആള്‍ത്താറ്റ് ഹോളി ക്രോസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ യാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറും കലാകാരനുമായ ബഷീറിന്റെ മകളാണ് സ്‌നേഹ.

ഞായറാഴ്ച്ച ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുകയായിരുന്നു സ്‌നേഹ. സ്‌നേഹയെ കണ്ടതിന് ശേഷം തിരിച്ച കാര്‍ അടുത്തേക്ക് വന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് നീയല്ലേ എന്ന് ചോദിച്ചായിരുന്നു തുടക്കം. ഇനിയിതാവര്‍ത്തിച്ചാല്‍ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കാറിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ട്. സ്‌നേഹയുടെ പിതാവ് ബഷീര്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :