ഇടുക്കിയില്‍ ജലസംഭരണിയില്‍ ജലനിരപ്പ് 5 അടി ഉയര്‍ന്നു

ചെറുതോണി| WEBDUNIA|
PTI
ഇടുക്കി ജില്ലയില്‍ കനത്ത പെയ്തതിനെ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് ഇടുക്കി ജലസംഭരണിയില്‍ 5 അടി വെള്ളം ഉയര്‍ന്നു. ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ ഒട്ടാകെ 2328 അടി ജലമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 26 അടി കൂടുതലാണിപ്പോള്‍.

ഉത്തരകേരളത്തില്‍ കാലവര്‍ഷം അതിശക്തമായിരുന്നു. വൈത്തിരിയില്‍ 25 സെന്‍റീമീറ്റര്‍ കനത്ത മഴ പെയ്തപ്പോള്‍ മൂന്നാര്‍ (15 സെ.മീ), പീരുമേട് (14 സെ.മീ), അമ്പലവയല്‍ (10), ഇടുക്കി (9), തൃശൂര്‍, വെള്ളാനിക്കര (8 സെ.മീ. വീതം), വൈക്കം, തളിപ്പറമ്പ്, പെരുമ്പാവൂര്‍ (7 സെ.മീ. വീതം) പ്രദേശങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി. അടുത്ത രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മഴ ക്രമേണ കുറയുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികാരികള്‍ പറയുന്നത്.

വടക്കുപടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗത 45-55 കിലോമീറ്റര്‍ ആയിരിക്കും എന്നതിനാല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ കരുതലോടെയിരിക്കണം എന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :