ഇടത് മുന്നണി ഉപരോധസമരം പിന്‍‌വലിച്ചു

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചത്.

സെക്രട്ടേറിയേറ്റ് ഉപരോധത്തിനായി തിരുവനന്തപുരത്തെത്തിയ മുഴുവന്‍ പ്രവര്‍ത്തകരും പ്രധാന സമരപന്തലിലേക്ക് എത്തിയതിന് ശേഷമാണ് പിണറായി വിജയന്‍ ഇടതുമുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

സമരത്തിന്റെ ആവശ്യങ്ങളിലൊന്നായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ മറ്റ് തടസങ്ങളില്ലാതിരിക്കാന്‍ മുഖ്യമന്ത്രി രാജിവെക്കണം. സമരത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചതിനാലാണ് സെക്രട്ടേറിയേറ്റ് ഉപരോധം പിന്‍വലിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യം നടപ്പിലാകുന്നതുവരെ സമരം തുടരുമെന്നും പിണറായി പറഞ്ഞു.

ഇന്ന് രാവിലെ സോളാര്‍ തട്ടിപ്പില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പ്രതിപക്ഷം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കും. ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചിരുന്നു. രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നതാണ് തന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി യു.ഡി.എഫ് യോഗത്തെ അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :