ജോസ് തെറ്റയില്‍ രാജിവെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയില്‍ എംഎല്‍എ രാജിവയ്ക്കേണ്ടേന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുന്നണിയില്‍ ചിലര്‍ അഭിപ്രായം പറഞ്ഞുവെങ്കിലും ഒടുവില്‍ തീരുമാനം ജനതാദളിന് വിടുകയായിരുന്നു. ഘടകകക്ഷികള്‍ക്ക് മുന്നണിയില്‍ അഭിപ്രായം പറയാനും ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോസ് തെറ്റയില്‍ രണ്ടോ മൂന്ന് ദിവസത്തിനുള്ളില്‍ രാജിവയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷ. തെറ്റയില്‍ ശരിയായ നിലപാട് എടുക്കുമെന്നാണ് കരുതുന്നത്. മൂന്നു ദിവസത്തിനപ്പുറം തീരുമാനം നീണ്ടു പോകില്ലെന്നും വിഎസ് പറഞ്ഞു. തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ എല്‍ഡിഎഫില്‍ കണിശമായും വ്യത്യസ്ത അഭിപ്രായം ഉണ്ട്. നീലലോഹിതദാസന്‍ നാടാരുടെ കാര്യത്തില്‍ ഇത് നേരത്തെ തെളിഞ്ഞതാണെന്നും വിഎസ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :