മാധ്യമങ്ങള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത് ബോധപൂര്‍വം: കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ എ ഐ വൈ എഫ് നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് ബോധപൂര്‍വമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇതിനേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ച്ചിന് നേരെ പൊലീസ് നടത്തുന്ന അതിക്രമം ലൈവായില്‍ ടെലികാസ്റ്റിംഗ്‌ ചെയ്യുന്നത് ഒഴിവാക്കാന്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം നടത്തിയ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധിക്കാതെ വരുമെന്നും കോടിയേരി പറഞ്ഞു.

സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്ന എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :