ആസിയാന്‍: ചാണ്ടി ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി| WEBDUNIA|
ആസിയാന്‍ കരാറിനെക്കുറിച്ച് കേരളത്തിലെ കര്‍ഷകര്‍ക്കുള്ള ആശങ്ക നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും, അധ്യക്ഷ സോണിയ ഗാന്ധിയെയും കാണും. പാര്‍ലമെന്‍റ് മന്ദിരത്തില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ ഒപ്പിടുക വഴി കേരളത്തിലെ കാര്‍ഷിക വിളകള്‍ക്കും, മത്സ്യ ഉല്പന്നങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചിരുന്നു.

എന്നാല്‍, സംസ്ഥാനത്തു നിന്നുള്ള മറൈന്‍ ഉത്പന്നങ്ങളെയും, നാണ്യവിളകളെയും നെഗറ്റീവ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാമെന്ന്‌ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്‌. കേരളത്തിന് വേണ്ടി മാത്രം ആസിയാന്‍ കരാറില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു..

രാജ്യത്തെ 489 ഉത്‌പന്നങ്ങളാണ്‌ കരാര്‍പ്രകാരമുള്ള നെഗറ്റീവ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതില്‍ 310 കാര്‍ഷിക ഉത്‌പന്നങ്ങളും 81 തുണിയുത്‌പന്നങ്ങളും ഉള്‍പ്പെടുന്നു. തേയില, കാപ്പി റബര്‍ തുടങ്ങിയ തോട്ടവിളകളെയും നെഗറ്റീവ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു മന്ത്രി ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം പറഞ്ഞിരുഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :