ആറുദിവസം നീണ്ട സമരം തീര്‍ന്നു; ലോറികള്‍ നീങ്ങിത്തുടങ്ങി

തൃപ്പൂണിത്തുറ| JOYS JOY| Last Modified ചൊവ്വ, 14 ഏപ്രില്‍ 2015 (10:31 IST)
പാചകവാതകലോറികളുടെ ഡ്രൈവര്‍മാര്‍ നടത്തിവന്ന സമരം അവസാനിച്ചു. ലോറിയില്‍ ക്ലീനര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ക്ലീനര്‍മാരെ നിയമിക്കാന്‍ ധാരണയായതോടെയാണ് സമരം അവസാനിച്ചത്.

സമരം അവസാനിച്ചതോടെ, കൊച്ചി അമ്പലമുകള്‍ ബി പി സി എല്‍ എല്‍ പി ജി ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ലോറികള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി. ഇതോടെ, സംസ്ഥാനത്തെ എട്ടു ജില്ലകള്‍ കഴിഞ്ഞദിവസങ്ങളില്‍ നേരിട്ട പാചകവാതക ക്ഷാമത്തിന് അവസാനമായിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി 10 മുതല്‍ തന്നെ പ്ലാന്റില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ നീക്കം പുനരാരംഭിച്ചിരുന്നു. സെന്‍ട്രല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ യൂജിന്‍ തോമസ് വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :