സമരം കടുത്തു, പാചകവതക വിതരണം താറുമാറായി, കടുത്ത നടപടിയുമായി കലക്ടര്‍

കൊച്ചി| VISHNU N L| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (12:38 IST)
ക്ലീനര്‍മാരെ നിയമിക്കാതെ ലോറി ഓടിക്കില്ലെന്ന നിലപാടില്‍ ലോറി ഡ്രൈവര്‍മാര്‍ ഉറച്ചു നിന്നതൊടെ അമ്പലമേട്ടിലെ ബിപിസിഎല്‍ ബോട്ടിലിങ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. സമരം രൂക്ഷമായതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലേക്കുള്ള പാചകവാതക വിതരണം താറുമാറായി.

എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്റെ പാചക വാതക വിതരണമാണ് നിലച്ചത്. സമരം രൂക്ഷമാകുന്നത് പാചകവാതക ക്ഷാമത്തിനിടയാക്കും. ഡീലര്‍മാരുടെ കൈവശമുള്ള ഗ്യാസിന്റെ ശേഖരം ഒരുദിവസത്തേക്കുകൂടി മാത്രമേയുള്ളു എന്നതിനാല്‍ സമരം നാളെക്കൂടെ നീണ്ടു നിന്നാല്‍ വന്‍ പ്രതിസന്ധിയാകും ഉണ്ടാകാന്‍ പോകുന്നത്.

ലോറികളില്‍ സ്ഥിരമായി ക്ലീനര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിരവധി തവണ ഇക്കാര്യം ഉന്നയിച്ച് ഡ്രൈവര്‍മാര്‍ സമരം നടത്തിയിരുന്നു. ലോറി ഉടമകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍ മൂന്നാം വട്ടം വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയമായിരുന്നു. സ്ഥിരം ക്ലീനര്‍മാരെ നിയോഗിക്കാതെ ലോറികളില്‍ ലോഡ് കയറ്റില്ലെന്നാണ് ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. അതിനിടെ വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടിട്ടുണ്ട്. സമരം തുടരാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാഭരണകൂടം ലോറി ഉടമകളേയും തൊഴിലാളികളേയും അറിയിച്ചിരിക്കുന്നത്. വേണ്ടിവന്നാല്‍ ലോറികള്‍ ഏറ്റെടുക്കാനും ജില്ലാഭരണകൂടത്തിന് ഉദ്ദേശമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :