ആറന്മുള വിമാനത്താവളത്തെ ആന്റണി എതിര്‍ത്തുവെന്ന് രേഖകള്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവളത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി എതിര്‍ത്തിരുന്നുവെന്ന് രേഖകള്‍. വിമാനത്താവളം കൊച്ചി നാവിക സേനയുടെ വിമാനത്താവളത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എംപിക്ക് ആന്റണി കത്തയയ്ക്കുകയും ചെയ്തിരുന്നു.
കൊച്ചിയിലെ നാവികസേന താവളമായ ഐഎന്‍എസ് ഗരുഡില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ മാത്രം അകലയാണ് നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളം. കൂടാതെ തിരുവനന്തപുരം, കൊച്ചി അന്താരാഷ്ട വിമാനത്താവളങ്ങള്‍ 200 കിലോമീറ്റരുകള്‍ക്കുള്ളിലാണ്. ഇങ്ങനെയിരിക്കെ ആറന്മുള വിമാനത്താവളത്തിന്റെ ആവശ്യകതയെന്തെന്നും കത്തില്‍ ആന്റണി വ്യക്തമാക്കുന്നു. കൂടാതെ ആറന്മുള വിമാനത്താവളം കൊച്ചി നാവിക സേനയുടെ വിമാനത്താവളത്തെ ബാധുക്കുമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഈ എതിര്‍പ്പ് മറികടന്നാണ് വിമാനത്താവളത്തിനുള്ള അനുമതി സ്വന്തമാക്കിയത്. റണ്‍വേ പുനര്‍ ക്രമീകരിക്കാമെന്ന ഉറപ്പില്‍ ആണ് ഉപാധികളോടെ അനുമതി നല്‍കിയതെന്നും രേഖകള്‍ തെളിയിക്കുന്നു. ആന്റണി ആന്റോ ആന്റണിക്ക് അയച്ച കത്ത് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു.