ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് സ്റ്റേ

തിരുവനന്തപുരം| WEBDUNIA|
ആറന്മുള വിമാനത്താവള പദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ജനുവരി 21വരെയാണ് സ്റ്റേ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്. വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിക്കാണ് സ്റ്റേ.

ആറന്മുള വിമാനത്താവളത്തിനായി നടത്തിയ സാധ്യതാ പഠനറിപ്പോര്‍ട്ടില്‍ കെജിഎസ് ഗ്രൂപ്പ് തിരുത്തലുകള്‍ വരുത്തിയെന്ന് ഓംബുഡ്‌സ്മാന്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‌കോയുടെ സാമ്പത്തിക പഠന റിപ്പോര്‍ട്ടില്‍ കെജിഎസ് ഗ്രൂപ്പ് തയ്യാറാക്കിയ ഒരധ്യായം കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇതെ തുടര്‍ന്ന് കിറ്റ്‌കോയെ കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :