ആറന്മുള; പാവങ്ങളുടെ വായില്‍ മണ്ണിടാനുള്ള പദ്ധതി‍, വരുമ്പോഴേക്കും സര്‍ക്കാര്‍ ഒരുപ്പോക്ക് പോകുമെന്നും വിഎസ്

പത്തനംതിട്ട| WEBDUNIA|
PRO
വിമാനത്താവളത്തിന് അനുമതി നല്‍കിയ തീരുമാനം പാവപ്പെട്ടവരുടെ വായില്‍ മണ്ണിടാനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വരുമ്പോഴേക്കും ഈ സര്‍ക്കാര്‍ ഒരുപ്പോക്ക് പോകുമെന്നും വിഎസ് പറഞ്ഞു.

കേരളത്തില്‍ ഇനിയൊരു വിമാനത്താവളം എന്തിനെന്ന് ചോദിച്ച വിഎസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് പദ്ധതി അനുവദിച്ചതെന്ന വാദത്തെ എതിര്‍ക്കുകയും ചെയ്തു.

വിമാനത്താവളത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ആറന്മുളയില്‍ സായാഹ്ന ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 4 മണി മുതലാണ് ഹര്‍ത്താല്‍. പൈതൃക ഗ്രാമസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയിരുന്നു. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :