തിരുവനന്തപുരം. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പി ഇടതുമുന്നണിയെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചയ്ക്കെത്തിയത് എന്ന് അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണി യോഗത്തിലാണ് വൈക്കം വിശ്വന്റെ വിമര്‍ശനം ഉയര്‍ന്നത്.