ആരോപണം വാര്‍ത്തയില്‍ ഇടം പിടിക്കാന്‍: ബാലന്‍

തിരുവനന്തപുരം| WEBDUNIA|
വാര്‍ത്തയില്‍ ഇടം പിടിക്കുന്നതിനാണ് സെബാസ്‌റ്റ്യന്‍ പോള്‍ പിണറായി വിജയനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പട്ടികജാതി-വകുപ്പ് ക്ഷേമ മന്ത്രി എ കെ ബാലന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി നല്കിയ സ്ഥാനങ്ങള്‍ ഉപയോഗിച്ച് ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്ന ആളാണ് താനെന്ന് സെബാസ്‌റ്റ്യന്‍ പോള്‍ മറക്കരുതെന്നും എ കെ ബാലന്‍ പറഞ്ഞു. ഒരിക്കല്‍ ഉണ്ട വീടും കുളിച്ച കുളവും മറക്കരുതെന്നും സെബാസ്‌റ്റ്യന്‍ പോളിനോട് ബാലന്‍ പറഞ്ഞു.

സി പി എം സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയന് ഉപജാപകവൃന്ദമുണ്ടെന്ന് കഴിഞ്ഞദിവസം സെബാസ്‌റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :