മേഖലാ റിപ്പോര്‍ട്ടിംഗ് സ്ഥലത്ത് പിണറായിക്കെതിരെ ചുവരെഴുത്ത്

പിണറായി
PROPRO
പത്തനംതിട്ടയില്‍ ഇന്നു സി പി എം മേഖലാ റിപ്പോര്‍ട്ടിങ്‌ നടക്കുന്ന സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എതിര്‍ത്തും, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുകൂലിച്ചും ചുവരെഴുത്തുകള്‍‍.

'പിണറായി കള്ളന്‍, 'റിപ്പോര്‍ട്ടിങ്‌ കള്ളം, 'പത്തനംതിട്ട വിഎസിന്‌, 'ലാവലിന്‍ കള്ളന്‍ തുടങ്ങിയവയാണ്‌ കുമ്മായംകൊണ്ട്‌ എഴുതിയത്‌. തറയിലും, ചുവരുകളിലും കുമ്മായം കൊണ്ടാണ് എഴുതിയിരിക്കുന്നത്.

പത്തനംതിട്ട| WEBDUNIA|
ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് യോഗം നടക്കേണ്ട സ്ഥലമാ‍യ കോ ഓപ്പറേറ്റിവ്‌ കോളജിന്‍റെ തറയിലാണ് പിണറായി വിരുദ്ധവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :