ആരു മന്ത്രിയായാലും ആയില്ലെങ്കിലും എന്‍എസ്‌എസിന് പ്രശ്നമില്ലെന്ന് നേതൃത്വം
പെരുന്ന|
WEBDUNIA|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2013 (10:42 IST)
PRO
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ കുറിച്ച് പ്രത്യേക അഭിപ്രായം ഇല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നമായതിനാല്‍ പ്രതികരിക്കാനില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.രമേശ് ചെന്നിത്തല അടക്കമുള്ളവരെ കൊണ്ട് എന്‍എസ്എസിന് പ്രത്യേകിച്ച് പ്രയോജനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയാണ് താനെന്ന് പറയാനുള്ള ആത്മാര്‍ത്ഥത പോലും രമേശ് കാണിച്ചില്ല. ബ്രാന്‍ഡ് ചെയ്യരുത് എന്നാണ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞത്.
എന്തെങ്കിലും ആവശ്യത്തിന് എന്‍എസ്എസ് ഇവര്‍ക്കു പിറകെ പോയിട്ടില്ല, ഇനി പോവുകയുമില്ല- സുകുമാരന്‍ നായര്‍ പറഞ്ഞു.