ആന്‍റണിയെ ചോദ്യം ചെയ്യണം: പിണറായിയുടെ പ്രത്യേക ഹര്‍ജി

കൊച്ചി| WEBDUNIA|
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഏഴാം പ്രതിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു.

കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയിലാണ് പിണറായി ഹര്‍ജി സമര്‍പ്പിച്ചത്. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ ലാവ്‌ലിന്‍ കമ്പനിയുമായി ധാരണാപത്രം ഉണ്‌ടാക്കിയത്‌. എം ഒ യു ലാപ്സായതും ആന്‍റണിയുടെ കാലത്താണ്‌. ഇതിനു ശേഷമാണ്‌ പിണറായി വിജയന്‍ വൈദ്യുതി വകുപ്പു മന്ത്രിയായി ചുമതലയേറ്റത്‌

ഇക്കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്ന വ്യക്തിയാണ്‌ ആന്‍റണി. ഇക്കാരണത്താലാണ് ആന്‍റണിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :