ആന്റണിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രികയില്‍ ലേഖനം

കോഴിക്കോട്‌| WEBDUNIA|
PRO
PRO
മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ലേഖനം. ആന്റണിയുടെ ബ്രഹ്മോസ്‌ പ്രസംഗത്തിനെയാണ് ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഇടതു സര്‍ക്കാരിന്‌ മാലചാര്‍ത്തും മുന്‍പ്‌ എന്ന തലക്കെട്ടില്‍ പത്രാധിപസമിതി അംഗം കൂടിയായ യൂത്ത്‌ ലീഗ്‌ നേതാവ്‌ നജീം കാന്തപുരമാണ്‌ ലേഖനം എഴുതിയിരിക്കുന്നത്.

കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കാന്‍ മാത്രമേ ആന്റണിയുടെ പ്രസംഗത്തിനു കഴിയുകയുള്ളു. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ആന്റണി നടത്തിയ പ്രസംഗങ്ങള്‍ കൈയടി നേടാന്‍ മാത്രമായിരുന്നോ എന്നും ലേഖനം ചോദിക്കുന്നു. കേരള ജനതയ്ക്ക്‌ പ്രതിക്ഷയേകുന്ന എമര്‍ജിംഗ് കേരള ഉള്‍പ്പെടെ വ്യത്യസ്‌ത പദ്ധതികള്‍ക്കു പം നല്‍കിയതു യുഡിഎഫ്‌ സര്‍ക്കാരാണ്‌. കേരളത്തിലെ വ്യാവസായിക അന്തരീക്ഷം പ്രതീക്ഷാനിര്‍ഭരമായ തരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന പുതിയ അന്തരീക്ഷത്തിന്റെ കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കാന്‍ മാത്രമേ ആന്റണിയുടെ പ്രസ്‌താവന സഹായിക്കുകയുള്ളുവെന്നും ലേഖനത്തില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയെ പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു ചിറക്‌ നല്‍കാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ്‌ തന്നെ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ ദുരൂഹതയുണ്ട്. ന്യൂനപക്ഷങ്ങള്‍ അവിഹിതമായി പലതും തട്ടിയെടുക്കുന്നെന്ന ആന്റണി മുന്‍പ് നടത്തിയ പ്രസ്താവനയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :