നേതാക്കന്‍‌മാര്‍ സ്ഥാനമാനങ്ങള്‍ക്ക് പിറകെ: മുരളീധരന്‍

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
രാഷ്ട്രീയ നേതാക്ക‌‌‌ന്‍‌മാര്‍ പലപ്പോഴും സ്ഥാനമാനങ്ങള്‍ക്ക് പിറകെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന ചിന്താഗതിയാണു ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ കൂടുതല്‍ പേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ സ്പോര്‍ട്സ്‌ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച പി എം അബൂബക്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു മുരളീധരന്‍.

നേതാക്കന്‍മാര്‍ക്ക്‌ സത്യസന്ധത കുറഞ്ഞുവരികയാണ്. സ്ഥാനമാനങ്ങള്‍ക്കു പിറകെയാണു രാഷ്ട്രീയ നേതാക്കള്‍ ഓടുന്നത്‌. എന്നാല്‍ അണികള്‍ ലാഭനഷ്ടം നോക്കാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ചടങ്ങില്‍ സി എച്ച്‌ ഹമീദ്‌ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നാഷണല്‍ പ്രവാസി ലീഗിന്റെ ഈദ്‌ സപ്ലിമെന്റ്‌ ഡോ എന്‍ പി എ മജീദ്‌ പ്രകാശനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :