ആന്തരികാവയവങ്ങളില്‍ അണുബാധ; അമ്പിളി ഫാത്തിമയുടെ നില ഗുരുതരം

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ ഗുരുതരാവസ്‌ഥയില്‍. കാരിത്താസ് ആശുപത്രിയിലാണ് അമ്പിളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഥിതി വഷളായതിനേത്തുടര്‍ന്ന് ആശുപത്രിയിലെ ട്രാ‍ൻസ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാ

കോട്ടയം, അമ്പിളി ഫാത്തിമ, ചെന്നൈ അപ്പോളോ Kottayam, Ambili Fathima, Chennai Appolo
കോട്ടയം| rahul balan| Last Modified ശനി, 23 ഏപ്രില്‍ 2016 (17:49 IST)
ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു വിധേയയായ ഗുരുതരാവസ്‌ഥയില്‍. കാരിത്താസ് ആശുപത്രിയിലാണ് അമ്പിളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഥിതി വഷളായതിനേത്തുടര്‍ന്ന് ആശുപത്രിയിലെ ട്രാ‍ൻസ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണു കാരണം.

ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അമ്പിളിയുടെ ശസ്‌ത്രക്രിയ നടത്തിയത്. പത്തുമാസത്തോളം നടന്ന തുടര്‍ ചികിത്സയ്‌ക്കു ശേഷം കഴിഞ്ഞ മാസമാണ്‌ അമ്പിളിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. രക്‌തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്‌തമായ അണുബാധയാണു ഇപ്പോള്‍ നില വഷളാകാന്‍ കാരണം. ശസ്‌ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച്‌ അണുബാധ ശമിപ്പിച്ചിരുന്നു.

കാരിത്താസിൽ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോ ജോണി ജോസഫ്, ഡോ രാജേഷ് രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് അമ്പിളിയെ പരിശോധിക്കുന്നത്. ആദ്യസമയങ്ങളിൽ വന്ന അണുബാധ തന്നെയാണു വീണ്ടുമെത്തിയതെന്ന സംശയമാണുള്ളതെന്നും ചെന്നൈയിലെ ഡോക്ടർമാരുമായി ആലോചിച്ചാണു ചികിൽസ നടക്കുന്നതെന്നും അമ്പിളിയുടെ പിതാവ് ബഷീർ ഹസൻ പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: ട്വിറ്റര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :