ആനക്കൊമ്പ്: മോഹന്‍ലാലിന്റെ മൊഴി എടുക്കും

കൊച്ചി| WEBDUNIA|
PRO
PRO
ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍‌ലാലിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ഡി ജി പിയുടെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മിഷണര്‍ ബിജോ അലക്സാണ്ടറാണു കേസന്വേഷിക്കുന്നത്‌. അന്വേഷണ സംഘം ഉടന്‍ തന്നെ മോഹന്‍‌ലാലില്‍ നിന്ന് മൊഴിയെടുക്കും.

വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാറാണ് മോഹന്‍‌ലാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി മോഹന്‍‌ലാല്‍ ആനകൊമ്പ് കൈവശം വച്ചിട്ടും ഇതിനെതിരെ നടപടിയെടുക്കാത്തതിനെയാണു പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്‌. മോഹന്‍ലാലിനെതിരെ വനം വകുപ്പ്‌ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പൊലീസ്‌ നടപടി സ്വീകരിക്കണമെന്നാണ്‌ ആവശ്യം.

2011 ജൂലൈ 22ന്‌ ആദായനികുതി വകുപ്പ്‌ മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ്‌ ആനക്കൊമ്പു കണ്ടെടുത്തത്‌. തുടര്‍ന്ന് വനംവകുപ്പു നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :