പന്ത്രണ്ട് വയസ്സുള്ള ആദിവാസി ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം കോയിപ്പള്ളി പൂച്ചപ്ര സ്വദേശിനി മിനി (32) യേയും കൂട്ടരേയുമാണു പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാവിന്‍റെ രണ്ടാം ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയാണു മിനി എന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ വീട് നിര്‍മ്മാണം നടക്കുന്നതിനാല്‍ താത്കാലികമായി താമസിക്കാന്‍ വിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി മിനിയുടെ വീട്ടില്‍ എത്തിയപ്പോഴാണു പീഡനം നടന്നത്.
കുട്ടിയുടെ കൈയും കാലും കെട്ടിയിട്ട് മാസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പീഡനത്തില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട് വിദ്യാലയത്തിലെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ചീന മൂട്ടില്‍ വിനോദ് (28), ഇയാളുടെ സഹോദരന്‍ മനോജ് (24), അനൂപ് എന്നിവരെയും പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി തൊടുപുഴ ഡി.വൈ.എസ്.പി അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.