ആകാശത്ത് ഇന്ന് ‘പിങ്ക് മൂണ്‍’!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഈ വര്‍ഷത്തെ മൂന്ന് ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേത് വ്യാഴാഴ്ച ദൃശ്യമാകും. ഗ്രഹണം ഇന്ത്യയില്‍ എല്ലായിടത്തും കാണാനാവും. ‘പിങ്ക് ഫുള്‍മൂണ്‍’ എന്ന് അറിയപ്പെടുന്ന ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണചന്ദ്രനും ഭാഗിക ചന്ദ്രഗ്രഹണവും ഒത്തുചേരുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഇളം പിങ്ക് നിറത്തില്‍ ആയിരിക്കും ഇന്ന് ചന്ദ്രന്‍ ദൃശ്യമാകുക. വൈല്‍ഡ് ഗ്രൗണ്ട് ഫോക്‌സ്, ഹെര്‍ബ് മോസ് പിങ്ക് തുടങ്ങിയ പിങ്ക് വര്‍ണ്ണത്തിലുള്ള പൂക്കള്‍ പുഷ്പ്പിക്കുന്നത് ഏപ്രിലില്‍ ആയത് കൊണ്ടുകൂടിയാണ് പിങ്ക് ഫുള്‍മൂണ്‍ എന്ന പേര് ലഭിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ചെറിയ മൂന്നാമത്തെ ചന്ദ്രഗ്രഹണമാണിന്നത്തേത്. 27 മിനിറ്റ് മാത്രമാണ് ദൈര്‍ഘ്യം. ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ ഒരുശതമാനം ഭാഗം മാത്രമാണ് മറയ്ക്കുക. നൂറ്റാണ്ടിലെ ഏറ്റവും കറഞ്ഞ ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണം 2082 ഫെബ്രുവരി 13നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :