കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വിദ്യാർഥികൾ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം, അപകടമുണ്ടായത് വ്യാഴാഴ്ച്ച പുലർച്ചെ

സഞ്ചരിച്ച ഫോർച്ചുണർ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു

അപകടം , കാര്‍ അപകടം , പൊലീസ് , വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു
മഞ്ചേശ്വരം| jibin| Last Modified വ്യാഴം, 2 ജൂണ്‍ 2016 (10:32 IST)
മഞ്ചേശ്വരത്ത് വിനോദ സഞ്ചാരത്തിന് പുറപ്പെട്ട കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഉപ്പള സ്വദേശികളായ രണ്ടു വിദ്യാർഥികൾ മരിച്ചു. ഉപ്പള ഹീറോ സ്ട്രീറ്റിലെ ഖാദറിന്‍റെ മകനും മംഗലാപുരം കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിയുമായ മുൻസാർ (21), കുഞ്ചത്തൂർ സ്വദേശി മുഹമ്മദിന്‍റെ മകനും ബിരുദ വിദ്യാർഥിയുമായ ഫർഹാൻ (21) എന്നിവരാണ് മരിച്ചത്.

മുൻസാർ സംഭവസ്ഥലത്തും ഫർഹാൻ വ്യാഴാഴ്ച്ച രാവിലെ ഏഴു മണിയോടെ മംഗലാപുരം ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
ആറു പേരെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂർ ദേശിയപാതയിലാണ് അപകടമുണ്ടായത്. കൊച്ചിയിലേക്ക് വിനോദയാത്രക്ക് പോകാനായി മംഗലാപുരത്തെ സുഹൃത്തുക്കളെ കൂട്ടി കൊണ്ട് വരുന്നതിനിടയിൽ വിദ്യാർഥികൾ കുഞ്ചത്തൂരിലെത്തിയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികളും പൊലീസും വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :