അവാര്‍ഡ് നിര്‍ണയം: നിയമാവലിയില്‍ മാറ്റം വരുത്തുമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ നിയമാവലിയില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മൂന്നുമാസത്തിനുള്ളില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും. സിനിമാരംഗത്തെ വിവിധ സംഘടനകളെ ഉള്‍ക്കൊള്ളിച്ച് കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
മികച്ച ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ ലഭിക്കുന്നില്ല. നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പ്രദര്ശനസൌകര്യന് ഒരുക്കുന്ന കാര്യം പരിഗണനയിലാണ്. മലയാള സിനിമ മേള തുടങ്ങും. അന്താരാഷ്ട്ര ചലച്ചിത്ര മേള വിപുലമായി നടത്തും. മലയാള സിനിമയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അവാര്‍ഡ് കമ്മിറ്റി തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്മാന് ഭാരതിരാജ, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന്, അംഗങ്ങളായ ഹരികുമാര്‍, സൂര്യകൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.