ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ താന്‍ അയോഗ്യനാണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനം ദാനം കിട്ടിയതായതിനാല്‍ അതിന്‍റെ വില കടന്നപ്പള്ളിയ്ക്കറിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്‍ പാസാക്കാന്‍ വൈകിപ്പിക്കാന്‍ കടന്നപ്പള്ളി ശ്രമിക്കുകയാണ്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിനു ശേഷം, ബില്ലിനെ എതിര്‍ക്കുന്ന എന്‍ എസ് എസ്കാരുടെ വീട്ടില്‍പ്പോയി ഏത്തമിടുകയാണ് മന്ത്രി ചെയ്യുന്നത്. ഇടതുമുന്നണിയിലെ കറുത്ത പുള്ളിയാണ് കടന്നപ്പള്ളി. അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതായിരിക്കും ഇടതുമുന്നണിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഭരണം ചിലര്‍ കുത്തയാക്കി വച്ചിരിക്കുകയാണ്. അവര്‍ക്ക് ഭരണ സമിതി അംഗങ്ങളുടെ എണ്ണം ഏഴാക്കി ഉയര്‍ത്തുന്നതിനോട് താല്‍പ്പര്യം കാണില്ല. ബോര്‍ഡിലെ അഴിമതി തടയാന്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ദേവസ്വം ഭേദഗതി നിയമം വൈകിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്‌ടോ എന്നറിയില്ലെന്നും നടേശന്‍ പറഞ്ഞു.
ആര്‍ എസ് പി പോലുള്ള ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നത് രാജ്യസഭാസീറ്റ് കിട്ടാത്തതിന്‍റെ കൊതിക്കുറവ് കൊണ്ടാണ്. അല്ലാതെ അവര്‍ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഇല്ല. വര്‍ത്താസമ്മേളനത്തിലുട നീളം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആക്രമിച്ച വെള്ളാപ്പള്ളി മന്ത്രി ജി സുധാകരനെ പ്രശംസിക്കാനും മറന്നില്ല. സുധാകരന്‍ കാര്യക്ഷമമായായിരുന്നു വകുപ്പ് കൈകാര്യം ചെയ്തിരുന്നത് എന്നായിരുന്നു കടന്നപ്പള്ളി പറഞ്ഞത്.