അയല്‍വാസിയായ ബാലനെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

വെള്ളറട| WEBDUNIA|
PRO
PRO
അയല്‍വാസിയായ ബാലനെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കി വന്നിരുന്ന പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട പൊലീസാണു പാസ്റ്ററെ അറസ്റ്റ് ചെയ്തത്.

കള്ളിമൂട് വെള്ളച്ചിമാം‍മൂട് സ്വദേശി ബിനു എന്ന 35 കാരനായ പാസ്റ്ററാണു ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ട പാസ്റ്റര്‍ സുവിശേഷം പറയാനും ഓര്‍ഗന്‍ പഠിപ്പിക്കാനും എന്ന കാര്യം പറഞ്ഞായിരുന്നു ബാലന്‍റെ വീട്ടില്‍ എത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :