തിരുവനന്തപുരം|
AISWARYA|
Last Updated:
ശനി, 22 ഏപ്രില്‍ 2017 (15:18 IST)
അമ്മയെ മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് പരാതി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 24 ന് തിരുവനന്തപുരം വിതുരയിലാണ് സംഭവം നടന്നത്. പിതാവ് സ്ഥലത്തില്ലാത നേരം നോക്കി മകന്‍ അമ്മയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
മദ്യലഹരിയിലാണ് മകന്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ചത്. മകന്റെ ശ്രമം ചെറുക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം മൂലം കീഴടങ്ങുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രശാന്തിനെ മദ്യപാനം മൂലം ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. രണ്ടാമത്തെ തവണയും മകന്‍ ഉപദ്രവിക്കാന്‍ എത്തിയപ്പോഴാണ് മാതാവ് പരാതി നല്‍കണം എന്ന തീരുമാനത്തില്‍ എത്തിയത്.