അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. ജ്യോതി(32) മകള്‍ ലക്ഷ്മി(13) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുമങ്ങാട് നെട്ടറച്ചിറ കളിയല്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. സന്തോഷ് ഡ്രൈവറാണ്. ഈ ദമ്പതികള്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്.

സന്തോഷ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ആറ് മാസം മുമ്പാണ് ഈ കുടുംബം നെടുമങ്ങാട് നിന്ന് ബാലരാമപുരത്തേക്ക് താമസം മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :