റോം|
jibin|
Last Updated:
ശനി, 25 ഏപ്രില്‍ 2015 (11:56 IST)
2009ൽ പാകിസ്ഥാനില്‍ സ്ഫോടന പരമ്പരകള്‍ നടത്തിയ അൽ ക്വ യ്‌ദയുടെ പ്രത്യേക ടീം 2010ല്‍ വത്തിക്കാനിൽ ചാവേറാക്രമണത്തിന് ആസൂത്രണം നടത്തിയതായി ഇറ്റലി വ്യക്തമാക്കി. ഭീകരരുടെ നീക്കം വളരെ നേരത്തെ മനസിലാക്കിയ ഇറ്റാലിയൻ പൊലീസും ഉന്നത അധികൃതരും രഹസ്യമായ നിക്കത്തിലൂടെ ഭീകരരുടെ പദ്ധതി പൊളിക്കുകയായിരുന്നു. 2005 മുതൽ സർഡീനിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പാക് - അഫ്ഗാൻ പൗരന്മാരടങ്ങുന്ന ഭീകരരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇറ്റാലിയൻ പൊലീസ് വെളിപ്പെടുത്തി.
ബെനഡിക്ട് പതിനാറാമൻ പോപ്പായിരുന്ന സമയത്തായിരുന്നു ചാവേറാക്രമണ പദ്ധതി നടത്താനിരുന്നത്. ഈ വർഷം തുടക്കത്തിൽ ഐഎസ് ഐഎസ് പുറത്തുവിട്ട ദൃശ്യത്തിൽ തെക്കൻ റോമിലെ തീവ്രവാദ സാന്നിദ്ധ്യം ഉറപ്പിക്കുന്നുണ്ട്. ഒസാമ ബിൻ ലാദൻ ജീവിച്ചിരുന്ന കാലം മുതല്‍ ഇവര്‍ക്ക് പല തരത്തിലുള്ള സഹായവും പ്രോത്സാഹനവും പാക് ഭീകര സംഘടനകള്‍ നല്‍കി വന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. നേരത്തെ ഐഎസ് ഐഎസ് ഭീകരര്‍ റോമില്‍ ആക്രമണം നടത്തുമെന്നും അത് തങ്ങളുടെ ലക്ഷ്യമാണെന്നും വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയൻ ദ്വീപായ സർഡീനിയയുടെ തലസ്ഥാനമായ കാഗ്ലിയറിയിൽ നടന്ന വിശദ്ദമായ അന്വേഷണത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതുവരെയായി ഒമ്പതുപേർ അറസ്റ്റിലായതായി ഭീകര വിരുദ്ധ പൊലീസ് ഉദ്യോഗസ്ഥൻ മരിയോ കാർട്ട അറിയിച്ചു. ഏഴുപേർ പാകിസ്ഥാനിലാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായും പലരെയും അറസ്‌റ്റ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.