അഭയ: കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി| WEBDUNIA|
സിസ്റ്റര്‍ അഭയ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം സി ജെ എം കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്‌റ്റ് 17ന് പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊണ്ട് കോടതി സമന്‍സ് അയയ്ക്കും.

ഫാ തോമസ്‌ എം കോട്ടൂര്‍, ഫാ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കിയാണ്‌ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. കേസില്‍ രഹസ്യ വിചാരണ വേണമെന്ന് സി ബി ഐ കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം, മാധ്യമങ്ങള്‍ കുറ്റപത്രം ചര്‍ച്ച ചെയ്യുന്നത്‌ തടയണമെന്ന്‌ പ്രതികളുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. കുറ്റപത്രവും, അതോടൊപ്പം സമര്‍പ്പിച്ച രേഖകളും ഒരാഴ്ചയോളം പരിശോധിച്ച ശേഷമാണ്‌ കോടതി ഇന്നു കേസ്‌ പരിഗണനയ്ക്കെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :