അപമാനം സഹിച്ച് തുടരണോയെന്ന് കെ എം മാണി തീരുമാനിക്കണമെന്ന് കോടിയേരി
തൃശൂര്‍|
WEBDUNIA|
PRO
കോണ്‍ഗ്രസിന്റെ അപമാനം സഹിച്ച് യുഡിഎഫിഎല്‍ തുടരണോയെന്ന് കെ എം മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് മാണിക്ക് മുന്നണിയില്‍ എത്രനാള്‍ തുടരാനാവുമെന്നും അദ്ദേഹം ചോദിച്ചു.
രണ്ട് എംപിമാര്‍ മാത്രമുളള മുസ്ലീംലീഗിന് കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രിസ്ഥാനം നല്‍കിയെന്നും എന്നാല്‍ രണ്ട് എംപിമാരുളള കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം പോലും നൽകിയില്ല.
ഒരു എംപി മാത്രമുളളവര്ക്ക് കാബിനറ്റ് പദവി നല്കിയ യുപിഎ സര്‍ക്കാരാണ് ഈ അവഗണന കാട്ടുന്നത്. ഇത്തരത്തില്‍ തുടരണോയെന്ന് തീരുമാനിക്കേണ്ടത് മാണിയാണെന്നും കോടിയേരി പറഞ്ഞു.