അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് തുണയായി ഋഷിരാജ് സിംഗ്

ചേര്‍ത്തല: | WEBDUNIA|
PRO
PRO
വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് റോഡില്‍ കിടന്നവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് തുണയായി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നാഷണല്‍ ഹൈവേയില്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജിനടുത്ത് ഉണ്ടായ അപകടത്തില്‍ പെട്ടവരെയാണു തന്റെ ഔദ്യോഗിക വാഹനത്തില്‍ ഋഷിരാജ് സിംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തെന്നിവീണാണ്‌ അപകടമുണ്ടായത്. അപകടത്തില്‍ മായിത്തറ സുബീഷ് ഭവനത്തില്‍ സുബീഷ് (28), പാറേ വെളിച്ചിറ സുജിത്ത് (28) എന്നിവര്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്.

ഇരുവരെയും ആദ്യം ചേര്‍ത്തല കെവിഎം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :